24 May, 2020 08:11:24 PM


കുഞ്ഞിനോടൊപ്പം ട്രയിനിന് മുന്നിൽ ചാടി: കുഞ്ഞ് മരിച്ചു; യുവതിക്ക് പരിക്ക്



പാറശാല: പിഞ്ചുകുഞ്ഞുമായി യുവതി ട്രയിനിന് മുന്നില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. സാരമായി പരുക്കേറ്റ മാതാവ് മുര്യങ്കര വെട്ടുവിള വീട്ടിൽ അമ്പിളി (19)യെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശാല റെയിൽവേസ്റ്റേഷന് സമീപത്താണ് സംഭവം. യാത്രക്കാരില്ലാതെ എത്തിയ ട്രെയിനിന് മുന്നിലേയ്ക്ക് മകൾ ആച്ചിയുമായി അമ്പിളി ചാടുകയായിരുന്നു. വേഗത കുറവായതിനാൽ എഞ്ചിൻ തട്ടി ഇരുവരും രണ്ട് വശത്തേയ്ക്കായി തെറിച്ച് വീണു. ഇടിയുടെ ആഘാതത്തിൽ കുഞ്ഞ് തൽക്ഷണം മരിച്ചു. അമ്പിളിയുടെ തലയ്ക്കാണ് പരുക്കേറ്റിട്ടുള്ളത്. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് പെ‍ാലീസിൻെറ പ്രാഥമിക നിഗമനം. പാറശാല പെ‍ാലീസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K