13 June, 2020 07:33:03 PM


കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ച് മാ​ർ​ച്ച്: അടൂർ പ്രകാശ് എം​പി​ക്കും 63 പേ​ർ​ക്കും എ​തി​രെ​ കേ​സ്

തിരുവ​ന​ന്ത​പു​രം: അ​ടൂ​ർ പ്ര​കാ​ശ് എം​പി​ക്കെ​തി​രെ വീ​ണ്ടും കേ​സ്. കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ച്ച് മാ​ർ​ച്ച് ന​ട​ത്തി​യ​തി​ന് എം​പി​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന 63 പേ​ർ​ക്കും എ​തി​രെ​യാ​ണ് കേ​സ്. ശ​നി​യാ​ഴ്ച രാ​വി​ലെ നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.


ഏ​പ്രി​ലി​ൽ ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണം ലം​ഘി​ച്ച് നെ​ടു​മ​ങ്ങാ​ട് ലോ​യേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​നെ തു​ട​ർ​ന്നും അ​ടൂ​ർ പ്ര​കാ​ശ് എം​പി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. എം​പി​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന 50 പേ​ർ​ക്കും എ​തി​രെ പൊ​ലീ​സ് എ​പ്പി​ഡെ​മി​ക് പ്രി​വ​ൻ​ഷ​ൻ ഓ​ർ​ഡി​ന​ൻ​സ് അ​നു​സ​രി​ച്ചാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്. 
സം​ഘ​ട​ന​യു​ടെ കോ​ർ​ട്ട് സെ​ന്‍റ​ർ അ​ഭി​ഭാ​ഷ​ക ക്ലാ​ർ​ക്കു​മാ​ർ​ക്ക് ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ ന​ൽ​കു​ന്ന​താ​യി​രു​ന്നു ച​ട​ങ്ങ്.



Share this News Now:
  • Google+
Like(s): 1.1K