14 June, 2020 07:29:27 PM


കാട്ടാക്കടയിൽ ദമ്പതികള്‍ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ



തിരുവനന്തപുരം: കാട്ടാക്കട കീഴ്വാണ്ടൂരിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാറനല്ലൂർ സ്വദേശിയായ രഞ്ജുവിനെയും ഊരുട്ടമ്പലം സ്വദേശിയായ പ്രമീളയെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും പുനർവിവാഹിതരും ഓട്ടോറിക്ഷ തൊഴിലാളികളുമാണ്. അഞ്ചുമാസം മുമ്പാണ് കാട്ടാക്കട ചായ്ക്കോട്ടുകുളം വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രന്റെ വീട് വാടകയ്ക്കെടുത്ത് ഇരുവരും താമസം ആരംഭിച്ചത്.


ഞായറാഴ്ച രാവിലെ മുതൽ സുഹൃത്ത് ഇരുവരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ, അത് പരാജയപ്പെട്ടതോടെ ഈ സുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് അടുക്കളഭാഗത്ത് ഇരുവരുടെ മൃതദേഹങ്ങളും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീടിന്റെ വാതിൽ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസ് നൽകുന്ന പ്രാഥമികവിവരം. എന്നാൽ, എന്താണ് ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. കാട്ടാക്കട പൊലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K