14 June, 2020 11:47:23 PM


തമിഴ്നാട്ടിൽ നിന്നുള്ള ജീവനക്കാർ ക്വാറന്‍റീന്‍ ലംഘിച്ചു; രാമചന്ദ്രന്‍ ടെക്സ്റ്റയില്‍സിനെതിരെ കേസ്



തിരുവനന്തപുരം: രാമചന്ദ്രൻ ടെക്സ്റ്റൈൽസിൽ തമിഴ്നാട്ടിൽനിന്ന് എത്തിച്ച ജീവനക്കാർ ക്വറന്റീൻ ലംഘിച്ചതായി ആരോപണം. തമിഴ്നാട്ടിൽ നിന്ന് വെള്ളിയാഴ്‌ച എത്തിയ ശേഷം ക്വാറൻ്റിന് വിധേയമാകാതെയാണ് എട്ട് പേർ രാമചന്ദ്രൻ ടെക്സ്റ്റൈൽസ് ഒരുക്കിയ താമസ സ്ഥലത്ത് കഴിഞ്ഞിരുന്നത്. ടെക്സ്റ്റൈൽസിൽ ജോലി ചെയ്ത ശേഷമാണ് ഇവർ താമസ സ്ഥലത്ത് കഴിഞ്ഞിരുന്നത്.


ക്യാമ്പിന് സമീപമുള്ള വീടുകളിലെ ആളുകളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് സ്ഥലത്തെതിയ ഫോർട്ട് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇവരെ ക്വാറൻ്റിനിലാക്കി. പൊലീസ് നടത്തിയ അന്വേഷണത്തിൽ മതിയായ രേഖകളില്ലാതെയാണ് ഇവർ എത്തിയതെന്ന് വ്യക്തമായി. ഇന്നലെ 29 പേരെ സമാനമായ രീതിയിൽ  ക്വാറൻ്റീനിലാക്കിയിരുന്നു. അനധികൃതമായി തൊഴിലാളികളെ തമിഴ്നാട്ടിൽ നിന്നെത്തിച്ചതിനും കൃത്യമായി ക്വാറൻറീന് വിധേയമാക്കാത്തതിനും രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.



Share this News Now:
  • Google+
Like(s): 2.6K