15 June, 2020 09:49:34 AM


ആ​റ്റി​ങ്ങ​ലി​ൽ പാ​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു മരണം

തിരുവ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ലി​ൽ പാ​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ മ​രി​ച്ചു. അ​ഞ്ചു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 
കൊ​ല്ലം ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പാ​ലു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു ടാ​ങ്ക​ർ ലോ​റി. പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചുShare this News Now:
  • Google+
Like(s): 1.1K