21 June, 2020 02:56:18 PM


കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവര്‍ 2 സീരിയലുകളില്‍ അഭിനയിച്ചിരുന്നു: റൂട്ട്മാപ്പ് പുറത്ത്




തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. ഇയാള്‍ അടുത്ത ദിവസങ്ങളില്‍ രണ്ടു സീരിയലുകളിലും അഭിനയിച്ചതായും റിപ്പോര്‍ട്ടുണ്ട്. യാത്രക്കാരുമായി നിരവധി ഇടങ്ങളിലേയ്ക്ക് സഞ്ചരിച്ച ഇയാളുടെ റൂട്ട്മാപ്പ് ജില്ലാ ഭരണകൂടമാണ് പുറത്തുവിട്ടത്. KL-01 BJ 4836 എന്ന ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം.


രോഗലക്ഷണങ്ങള്‍ തുടങ്ങുന്ന ദിവസം വരെ ഇദേഹം ഓട്ടോ ഓടിച്ചിരുന്നു. അതേസമയം ഓട്ടോയില്‍ കയറിയ ആള്‍ക്കാരെക്കുറിച്ച് വിവരജ്ങള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിലായി പൂജപ്പുരയിലും കരമനയിലും നടന്ന ഷൂട്ടിങ്ങുകളിലാണ് ഇയാള്‍ പങ്കെടുത്തത്. ഇയാള്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടവും ഇതുവരെ കണ്ടെത്താനായിട്ടില്ല.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K