07 July, 2020 07:32:00 PM


ക്ലിഫ് ഹൗസ് വളപ്പിൽ യുവമോർച്ചാ പ്രവർത്തകർ; കാൽ അടിച്ച് പൊട്ടിക്കണമെന്ന് സി.ഐ



തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് ക്ലിഫ് ഹൗസ് കോംപൗണ്ടിനുള്ളിൽ യുവമോർച്ചാ പ്രവർത്തകരുടെ പ്രതിഷേധം. സുരക്ഷ ഭേദിച്ച് ക്ലിഫ് ഹൗസ് വളപ്പിലെത്തി മുദ്രാവാക്യം മുഴക്കിയ മനു, അഖിൽ എന്നിവരെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.


അതേസമയം യുവമോർച്ച പ്രവർത്തകരെ പിടികൂടുന്നതിനിടെ 'ലോക് ഡൗൺ ലംഘിച്ചെത്തിയ പ്രവർത്തകരുടെ കാൽ അടിച്ചു പൊട്ടിക്കണ'മെന്ന് മ്യൂസിയം സ്റ്റേഷനിലെ സി.ഐ പൊലീസുകാരോട് നിർദ്ദേശിച്ചത് വിവാദമായി. അതേസമയം, സ്വർണക്കടത്ത് വിവാദത്തിൽ പ്രതിപക്ഷ യുവജന സംഘടകളുടെ നേതൃത്വത്തിൽ വിവിധ ജില്ലകളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K