09 July, 2020 12:40:36 AM


തിരുവനന്തപുരത്ത് വീട്ടിനുള്ളിൽ വാറ്റ് ; രണ്ട് സിപിഎം പ്രവർത്തകർ പിടിയിൽ



തിരുവനന്തപുരം : തിരുവനന്തപുരം പാറശ്ശാലയിൽ വീട്ടിനുള്ളിൽ ചാരായം വാറ്റിയ രണ്ട് സി പി എം പ്രവർത്തകർ പിടിയിൽ. പാറശ്ശാല സ്വദേശികളായ സതീഷ് കുമാർ, മണികണ്ഠൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. സതീഷ് കുമാറിന്റെ വീട്ടിനുള്ളിലാണ് ചാരായം വാറ്റ് നടന്നിരുന്നത്. ഇവിടെ നിന്നും ഒരു ലിറ്റർ ചാരായവും, അമ്പത് ലിറ്റർ കോടയും കണ്ടെത്തി. റൂറൽ എസ്.പി.അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ എസ്.ഐ ഷീബു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.



Share this News Now:
  • Google+
Like(s): 2.6K