11 July, 2020 01:18:44 AM


പൂ​ന്തു​റ​യി​ൽ എ​സ്ഐ​ക്ക് കോ​വി​ഡ്: കൂ​ടു​ത​ൽ പോ​ലീ​സു​കാ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​കും



തിരുവ​ന​ന്ത​പു​രം: പൂ​ന്തു​റ​യി​ൽ എ​സ്ഐ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സൂ​പ്പ​ർ സ്പ്രെ​ഡു​ണ്ടാ​യ പൂ​ന്തു​റ​യി​ൽ സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നും കോ​വി​ഡ് സ്ഥിരീകരിച്ചത്. എ​സ്ഐ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യ​താ​ണ് റി​പ്പോ​ർ​ട്ട്. എ​സ്ഐ​യു​ടെ സാ​ന്പി​ൾ എ​ടു​ത്ത​ശേ​ഷം ഇ​യാ​ളെ ജോ​ലി​യി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം.

ഇ​തോ​ടെ കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും. പൂ​ന്തു​റ, മാ​ണി​ക്യ​വി​ളാ​കം, പു​ത്ത​ൻ​പ​ള്ളി മേ​ഖ​ല​ക​ളി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ 233 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ പൂ​ന്തു​റ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​യ​ന്ത്ര​ണ​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്



Share this News Now:
  • Google+
Like(s): 2.6K