13 July, 2020 04:14:30 PM


തലസ്ഥാനത്ത്​ രണ്ട്​ വനിത പൊലീസുകാര്‍ക്ക്​ കൂടി കോവിഡ് സ്ഥിരീകരിച്ചു



തിരുവനന്തപുരം: തലസ്ഥാനത്ത്​ രണ്ട്​ വനിത പൊലീസുകാര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ക​ന്‍റോന്‍മെന്‍റ്​ , ഫോര്‍ട്ട്​ സ്റ്റേഷനുകളിലെ പൊലീസുകാര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. കഴിഞ്ഞ ദിവസം എ.ആര്‍. ക്യാമ്പിലെ രണ്ട്​ പൊലീസുകാര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. എ.ആര്‍ ക്യാമ്പില്‍ അഞ്ച്​ പൊലീസുകാരാണ്​ ഇതുവരെ രോഗബാധിതരായത്​. അതേസമയം, പൂ​ന്തു​റ, മാ​ണി​ക്യ​വി​ളാ​കം, പു​ത്ത​ന്‍​പ​ള്ളി വാ​ര്‍​ഡു​ക​ളെ ട്രി​പ്ള്‍ ലോ​ക്ഡൗ​ണി​ല്‍ നി​ല​നി​ര്‍​ത്തി തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഒ​രാ​ഴ്ച​കൂ​ടി ക​ര്‍​ശ​ന ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചിരിക്കുകയാണ്​ സര്‍ക്കാര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K