05 August, 2020 07:24:28 PM


യുവഫോട്ടോഗ്രാഫര്‍ തിരുവനന്തപുരം കാട്ടാക്കടയില്‍ മരിച്ച നിലയില്‍



തിരുവനന്തപുരം: യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫോട്ടോഗ്രാഫര്‍ കൂടിയായ ബിജു എന്നയാളെയാണ് കാട്ടാക്കട മുതിയവിള പുല്ലുവിളാകത്തെ വീട്ടില്‍ ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 38 വയസായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. അവിവാഹിതനായിരുന്നതിനാല്‍ ഒറ്റയ്ക്കായിരുന്നു ബിജു ഈ വീട്ടില്‍ താമസിച്ചിരുന്നത്. രാവിലെ സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.


സ്ഥലത്ത് എത്തിയ കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി നാട്ടുകാരുടെയും ബന്ധുകളുടെയും മൊഴികള്‍ പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ബിജുവിന് മറ്റ് പ്രശ്‍നങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K