12 August, 2020 06:04:47 PM


പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രോഗ വ്യാപനം രൂക്ഷം; 99 തടവുകാരില്‍ 59 പേര്‍ക്കും കോവിഡ്



തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ത​ട​വു​കാ​ര്‍​ക്കി​ട​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂക്ഷമാകുന്നു. നിലവില്‍ ഇവിടെ 59 പേ​ര്‍​ക്കാണ് രോ​ഗം സ്ഥി​രീ​ക​രിച്ചിരിക്കുന്നത്. 99 ത​ട​വു​കാ​രി​ല്‍ ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യ​ധി​കം രോ​ഗി​ക​ളെ ക​ണ്ടെ​ത്തി​യ​തെന്നത് ആശങ്ക കൂട്ടുന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​ചാ​ര​ണ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ള്‍​ക്ക് രോ​ഗബാധ സ്ഥി​രി​ക​രി​ച്ചി​രു​ന്നു.അതേസമയം, ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ത​ട​വു​കാ​രി​ല്‍ വ്യാപകമായി ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.ജയിലില്‍ രോഗവ്യാപനം ഉണ്ടാകാതിരിക്കുന്നതിനായി വലിയ രീതിയിലുളള ക്രമീകരണം ജയില്‍ അധികൃതര്‍ ചെയ്തിരുന്നതാണ്. ഇതും മറികടന്നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആശങ്കയുണര്‍ത്തുന്ന സാഹചര്യം ഉടലെടുത്തിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K