17 September, 2020 08:10:03 PM


ബാലഭാസ്കറിന്‍റെ മരണം: സ്റ്റീഫന്‍ ദേവസ്യയുടെ മൊഴിയെടുത്തു; 4 പേര്‍ക്ക് നുണപരിശോധന



തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്യയുടെ മൊഴി രേഖപ്പെടുത്തി. അതേ സമയം ബാലഭാസ്ക്കറിന്‍റെ മരണത്തില്‍ നാലുപേരെ നുണപരിശോധന നടത്തും. നുണപരിശോധനക്ക് തയ്യാറാണെന്ന് നാലുപേര്‍ കോടതിയെ അറിയിച്ചു. ബാലുവിന്‍റെ ഉറ്റ സുഹൃത്താണ് സ്റ്റീഫന്‍.

സൗഹൃദം, സാമ്പത്തിക ബന്ധങ്ങള്‍, വിദശയാത്ര, ബാലഭാസ്ക്കര്‍ ആശുപത്രി സന്ദര്‍ശന വേളയില്‍ പറഞ്ഞ കാര്യങ്ങള്‍ തുടങ്ങിയവയാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. ബാലുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് സ്റ്റീഫന്‍ ദേവസിക്കെതിരെയും ആരോപണങ്ങളുയര്‍ന്നിരുന്നു. ബാലഭാസ്ക്കറുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് വിഷ്ണു പ്രകാശും സമ്മതിച്ചിട്ടുണ്ട്. ഇതിലെ സത്യാവസ്ഥ തേടുകയാണ് സിബിഐ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K