15 December, 2020 10:47:16 PM


ഒരു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി; വി​ല്ലേ​ജ് ഓ​ഫീ​സ​റും കൂ​ട്ടാ​ളി​യും പിടിയിൽ


കൊ​ച്ചി: ഒ​രു ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​റും കൂ​ട്ടാ​ളി​യും പി​ടി​യി​ല്‍. ക​ണ​യ​ന്നൂ​ര്‍ താ​ലൂ​ക്കി​ലെ എ​ളം​കു​ളം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സ​ജേ​ഷ് (45) ആ​ണ് വി​ജി​ല​ന്‍​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ​ജേ​ഷി​ന്‍റെ സു​ഹൃ​ത്ത് എ​ള​മ​ക്ക​ര സ്വ​ദേ​ശി​യാ​യ വ​ര്‍​ഗീ​സി​നെ​യും പി​ടി​കൂ​ടി. ഇ​രു​വ​രെ​യും ബുധനാഴ്ച മൂ​വാ​റ്റു​പു​ഴ വി​ജ​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

എ​ളം​കു​ളം വി​ല്ലേ​ജി​ലെ കു​മാ​ര​നാ​ശാ​ന്‍ ന​ഗ​ര്‍ ഇ​ല​ത്താ​ട്ടു​വീ​ട്ടി​ല്‍ ആ​ന്‍റോ എ​ന്ന ആ​ളി​ല്‍​നി​ന്നാ​ണ് സ​ജേ​ഷ് കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്. ആ​ന്‍റോ​യു​ടെ പ​രേ​ത​യാ​യ അ​മ്മ​യു​ടെ പേ​രി​ലു​ള്ള നാ​ല് സെ​ന്‍റ് സ്ഥ​ല​ത്തി​ന്‍റെ പോ​ക്കു​വ​ര​വി​നാ​യി 2019 ജൂ​ലൈ​യി​ല്‍ എ​ളം​കു​ളം വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

ന​ട​പ​ടി​ക്ര​മ​ങ്ങ​ളൊ​ക്കെ പൂ​ര്‍​ത്തി​യാ​ക്കി​യെ​ങ്കി​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കാ​തെ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പി​ടി​ച്ചു​വ​ച്ച് ഒ​ന്ന​ര​ല​ക്ഷം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ജി​ല​ന്‍​സി​ന്‍റെ നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് ഇ​ന്ന് വൈ​കി​ട്ട് ആ​റി​ന് വി​ല്ലേ​ജ് ഓ​ഫീ​സി​ലെ​ത്തി ആ​ന്‍റോ ഒ​രു ല​ക്ഷം രൂ​പ സ​ജേ​ഷി​നു കൈ​മാ​റി. സ​ജേ​ഷ് ഈ ​പ​ണം വ​ര്‍​ഗീ​സി​ന് കൈ​മാ​റി​യ​പ്പോ​ഴേ​ക്കും വി​ജി​ല​ന്‍​സ് സം​ഘ​മെ​ത്തി ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K