22 August, 2026 12:52:48 PM


നാലു വയസ്സുകാരിക്ക് മുന്നിൽ ലൈംഗിക വൈകൃതം: അച്ഛനെതിരെ പോക്സോ കേസ്



കൊല്ലം: നാലുവയസ്സുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയിൽ പിതാവിനെതിരെ പൊലീസ് പോക്സോ നിയമപ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ പോക്സോ വകുപ്പുകൾ ചുമത്തുന്നില്ലെന്ന് ആരോപിച്ച് കുട്ടിയുടെ മാതാവ് നേരത്തെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസിന് കൈമാറിയിട്ടും കേസിൽ പോക്സോ വകുപ്പ് ഉൾപ്പെടുത്താൻ അന്വേഷണസംഘം തയ്യാറായില്ലെന്നായിരുന്നു യുവതിയുടെ പരാതി. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്കും അവർ പരാതി നൽകിയിരുന്നു.

കുട്ടിയുടെ കൗൺസലിംഗ് പൂർത്തിയാക്കി മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം മാത്രമേ പോക്സോ നിയമപ്രകാരമുള്ള നടപടി പരിഗണിക്കൂ എന്ന നിലപാടിലായിരുന്നു അന്വേഷണസംഘം. എന്നാൽ, കുട്ടിയുടെ സാന്നിധ്യത്തിൽ പ്രതി ലൈംഗിക വൈകൃതം നടത്തിയെന്ന ആരോപണത്തെക്കുറിച്ചുള്ള ഓഡിയോ രേഖകൾ പരാതിക്കാരി പിന്നീട് പുറത്തുവിട്ടിരുന്നു. കൂടാതെ, കിടപ്പുമുറിയിലെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് രഹസ്യമായി പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റുവെന്ന ഗുരുതര ആരോപണവും യുവതി പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. മകൾക്ക് മുന്നിൽ ഭർത്താവ് ലൈംഗിക വൈകൃതം കാട്ടിയതായും പരാതിയിൽ പറയുന്നു.

സ്വന്തം അമ്മയുടെയും മറ്റ് ചില സ്ത്രീകളുടെയും നഗ്നദൃശ്യങ്ങൾ രഹസ്യമായി പകർത്തി മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നുവെന്നും പരാതിക്കാരി ആരോപിച്ചു. ഭർത്താവ് തന്നെ നിരന്തരം ക്രൂരമായി മർദിച്ചിരുന്നതായും പരാതിയിലുണ്ട്. പരാതിയിലെ വിവിധ ആരോപണങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K