08 September, 2026 07:45:53 PM


മൈസൂരുവില്‍ അധ്യാപകന്റെ മര്‍ദനമേറ്റ് വിദ്യാര്‍ഥിയുടെ കണ്ണില്‍ രക്തം കട്ടപിടിച്ചു



മൈസൂരു: കര്‍ണാടകയിലെ മൈസൂരുവില്‍ അധ്യാപകന്റെ മര്‍ദനമേറ്റ് 16 വയസ്സുകാരനായ വിദ്യാര്‍ഥിയുടെ കണ്ണില്‍ രക്തം കട്ടപിടിച്ചു. ക്രൂരമായ ആക്രമണത്തിനിരയായ റെഹാന്‍ ഷെരീഫ് അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.മൈസൂരുവിലെ സെന്റ് ഫിലോമിനാസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയായ റെഹാനെയാണ് അധ്യാപകനായ സുരേഷ് മര്‍ദിച്ചത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവ് വസീം ഷെരീഫ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. മര്‍ദനവിവരം പുറത്തുപറഞ്ഞാല്‍ സ്‌കൂളില്‍ നിന്ന് ടി സി നല്‍കി പുറത്താക്കുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത മൈസൂരു പോലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപകനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913