19 August, 2026 03:49:41 PM


കെഎസ്ആർടിസി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ



കോഴിക്കോട്: കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കെഎസ്ആർടിസി ബസിൽ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ 45കാരൻ അറസ്റ്റിൽ. വയനാട് പെരുംതട്ട സ്വദേശി വാരിക്കോട്ട് മീത്തൽ മാധവന്റെ മകൻ വിനീത് കുമാറിനെയാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. 

പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, ഇന്ന് പുലർച്ചെ ഇയാൾ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചു. തുടർന്ന് കൊണ്ടോട്ടി പൊലീസ് സ്ഥലത്തെത്തി വിനീത് കുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാർത്ഥിനിയോട് കെഎസ്ആർടിസി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918