08 January, 2021 05:37:04 PM


മാപ്പുസാക്ഷി ജാമ്യം എടുക്കാതെ ജയില്‍ മോചിതനായി; ജയില്‍ സൂപ്രണ്ടിന് കോടതിയുടെ ശകാരം



കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാല്‍  ജാമ്യം എടുക്കാതെ എങ്ങനെ ജയില്‍ മോചിതനായെന്ന് ചോദ്യമുയര്‍ത്തി വിചാരണ കോടതി. സംഭവത്തില്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിനെ കോടതി വിളിച്ചു വരുത്തി ശകാരിച്ചു. കേസില്‍ മാപ്പ് സാക്ഷിയാക്കിയെങ്കിലും വിപിന്‍ ലാല്‍ ജാമ്യം എടുത്തിരുന്നില്ല.


ഇയാളെ ജയിലില്‍ തന്നെ പാര്‍പ്പിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ നേരത്തെയുള്ള മറ്റൊരു കേസില്‍ വിപിന്‍ ലാലിന് ജാമ്യം ലഭിച്ചപ്പോള്‍ 2018 ല്‍ വിയ്യൂര്‍ ജയില്‍ അധികൃതര്‍ ഇയാളെ മോചിപ്പിക്കുകയായിരുന്നു. മാപ്പുസാക്ഷിയെ വിട്ടയച്ചത് സംബന്ധിച്ച്‌ തൃപ്തികരമായ മറുപടി നല്‍കാത്തതിനാലാണ് കോടതി ജയില്‍ സൂപ്രണ്ടിനെ ശകാരിച്ചത്. വിപിന്‍ ലാല്‍ വിഷയത്തില്‍ 11ന് പ്രോസിക്യൂഷനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 2.6K