07 February, 2021 05:47:49 PM


ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ശാന്തിവിള ദിനേശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു



തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​ന്‍ ശാ​ന്തി​വി​ള ദി​നേ​ശി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം സൈ​ബ​ര്‍ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ശ​നി​യാ​ഴ്ച​യാ​ണ് ശാ​ന്തി​വ​ള ദി​നേ​ശി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം നേ​ടി​യി​രു​ന്ന​തി​നാ​ല്‍ ശാ​ന്തി​വി​ള പു​റ​ത്തി​റ​ങ്ങി.


സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​മ​ര്‍​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ശാ​ന്തി​വി​ള​യ്‌​ക്കെ​തി​രെ ഭാ​ഗ്യ​ല​ക്ഷ്മി പ​രാ​തി ന​ല്‍​കി​യ​ത്. വ​ഞ്ചി​യൂ​ര്‍ കോ​ട​തി​യി​ല്‍ നി​ന്നാ​ണ് ശാ​ന്തി​വി​ള മു​ന്‍​കൂ​ര്‍ ജാ​മ്യം നേ​ടി​യ​ത്. ത​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തെ അ​പ​മാ​നി​ക്കു​ന്ന വി​ധ​ത്തി​ല്‍ യൂ​ട്യൂ​ബി​ലൂ​ടെ അ​പ​കീ​ര്‍​ത്തി പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തി​ന് ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ പ​രാ​തി​യി​ല്‍ നേ​ര​ത്തെ​യും ശാ​ന്തി​വി​ള ദി​നേ​ശി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്ന് ശാ​ന്തി​വി​ള മു​ന്‍​കൂ​ര്‍ ജാ​മ്യ​മെ​ടു​ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K