08 February, 2021 09:07:47 PM


'എന്‍റെ കട' സൂപ്പര്‍ മാര്‍ക്കറ്റ്: 30 കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍



തിരുവനന്തപുരം: എന്‍റെ കട സൂപ്പര്‍ മാര്‍ക്കറ്റ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി മനോജ് കുമാറിനെയാണ് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. കേസിലെ മറ്റു നാല് പ്രതികളായ സാബു കുമാര്‍, കിഷോര്‍ കുമാര്‍, സഹര്‍ഷ്, അശോക് കുമാര്‍ എന്നിവരെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 35 പേരില്‍ നിന്നായി 30 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഒരു പഞ്ചായത്തില്‍ ഒരുകട എന്നായിരുന്നു സംഘത്തിന്റെ വാഗ്ദാനം. 10 ലക്ഷം മുതല്‍ 35 ലക്ഷം വരെയാണ് ഒരാളില്‍ നിന്ന് പ്രതികള്‍ കൈപ്പറ്റിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K