17 February, 2021 09:15:49 AM


വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു; ഗൃഹനാഥന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു



തിരുവനന്തപുരം: വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചതിൽ പ്രതിഷേധിച്ച് ആത്മഹത്യ ശ്രമം നടത്തിയയാൾ മരിച്ചു. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സനിൽ ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സനിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥിയായിരുന്നു സനിൽ.


കോൺഗ്രസ് വിമതനായാണ് സനിൽ മത്സരിച്ചത്. താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിലെ പകയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നിലെന്നായിരുന്നു സനിലിന്‍റെ ആരോപണം. എന്നാൽ മാസങ്ങളുടെ വൈദ്യുതി കുടിശ്ശികയുണ്ടെന്ന് കെഎസ്ഇബി പറഞ്ഞു. ലോക്ഡൗണിന് ശേഷം സനിൽ ബില്ല് അടച്ചിട്ടില്ലെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത് .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K