17 February, 2021 06:30:20 PM


ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക ദ​മ്പ​തി​ക​ളെ കാ​റി​ല്‍ നി​ന്ന് പി​ടി​ച്ചി​റ​ക്കി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി



ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ ഹൈ​ക്കോ​ട​തി അ​ഭി​ഭാ​ഷ​ക ദ​മ്പ​തി​ക​ളെ ന​ടു​റോ​ഡി​ല്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. അ​ഭി​ഭാ​ഷ​ക​രാ​യ വ​മ​ന്‍‌​റാ​വു, ഭാ​ര്യ നാ​ഗ​മ​ണി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​റി​ല്‍ യാ​ത്ര ചെ​യ്യ​വേ ഇ​രു​വ​രേ​യും പി​ടി​ച്ചി​റ​ക്കി വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. പെ​ഡ​പ്പ​ള്ളി ജി​ല്ല​യി​ലെ രാ​മ​ഗി​രി മ​ണ്ഡ​ലി​ല്‍ വ​ച്ച്‌ ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സംഭവം.


ക​ല്‍​വ​ച്ചേ​ല​യി​ലെ പെ​ട്രോ​ള്‍ പമ്പി​ന്‍റെ സ​മീ​പ​ത്ത് വെ​ച്ച്‌ ഒ​രു സം​ഘ​മാ​ളു​ക​ള്‍ ഇ​വ​രു​വ​രെ​യും കാ​റി​ല്‍ നി​ന്ന് പി​ടി​ച്ചി​റ​ക്കി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​ക്ര​മി സം​ഘ​ത്തെ ഇ​തു​വ​രെ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി​യി​ല്‍ ക​സ്റ്റ​ഡി കൊ​ല, അ​ന​ധി​കൃ​ത സ്വ​ത്ത് എ​ന്നീ കേ​സു​ക​ള്‍ വാ​ദി​ക്കു​ന്ന​വ​രാ​ണ് ദ​മ്പ​തി​ക​ള്‍.



Share this News Now:
  • Google+
Like(s): 5.7K