24 February, 2021 11:15:11 PM


ചേ​ർ​ത്ത​ല വ​യ​ലാ​റി​ൽ ആ​ർ​എ​സ്എ​സ്-​എ​സ്ഡി​പി​ഐ സം​ഘ​ർ​ഷം: യു​വാ​വ് വെ​ട്ടേ​റ്റു​മ​രി​ച്ചു



ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല വ​യ​ലാ​റി​ൽ ആ​ർ​എ​സ്എ​സ്-​എ​സ്ഡി​പി​ഐ സം​ഘ​ർ​ഷ​ത്തി​ൽ യു​വാ​വ് വെ​ട്ടേ​റ്റു​മ​രി​ച്ചു. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ വ​യ​ലാ​ർ ആ​ശാ​രി​പ്പ​റ​മ്പി​ൽ രാ​ഹു​ൽ ആ​ർ. കൃ​ഷ്ണ​യാ​ണ് (ന​ന്ദു) മ​രി​ച്ച​ത്.


സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്ന് ആ​ർ​എ​സ്എ​സ്, എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ഗം​കു​ള​ങ്ങ​ര​യി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടേ​യും പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്.


ചൊ​വ്വാ​ഴ്ച വ​യ​ലാ​റി​ൽ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രു​ടെ ബ​ക്ക​റ്റ് പി​രി​വ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​രു​വി​ഭാ​ഗ​വും ഇ​ന്ന് പ്ര​ക​ട​നം ന​ട​ത്തി. ഈ ​പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. വെ​ട്ടേ​റ്റ രാ​ഹു​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തും​മു​ൻ​പ് മ​രി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K