15 May, 2021 09:30:35 AM


കടലാക്രമണം: തിരുവനന്തപുരം വലിയതുറ പാലം വിള്ളൽ വീണ് ചെരിഞ്ഞു; പ്രവേശനം നിരോധിച്ചു



തിരുവനന്തപുരം: വലിയതുറ പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കടൽ പാലം ചരിഞ്ഞു. ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളൽ രൂപപ്പെട്ടത്. ഇതോടെ പാലത്തിന്റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്. പലതവണ പാലത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നെങ്കിലും നവീകരിച്ച് വരികയായിരുന്നു.


വിള്ളൽ രൂപപ്പെട്ടതോടെ അപകട സാധ്യത കണക്കിലെടുത്ത് പാലത്തിന്റെ ഗേറ്റ് പൂട്ടി. സ്ഥലത്ത് പൊലീസ് നിരീക്ഷണത്തിലാണ്. വലിയതുറ ഗ്രേറ്റ് ഹാർബർ എന്ന നിലയിൽ വലിയതുറ പാലം വളരെ കാലം മുൻപേ പ്രസിദ്ധമായിരുന്നു. 1825 ൽ പണിത പാലം 1956ലാണ് ഇന്നുള്ള രൂപത്തിൽ നിർമിച്ചത്. പാലം അപകടാവസ്ഥയിലായത് കൊണ്ട് തുറമുഖ വകുപ്പ് സന്ദർശനം നിരോധിച്ചുകൊണ്ട് പാലത്തിന് സമീപം പരസ്യപലക സ്ഥാപിച്ചിരുന്നു. എങ്കിലും നിരവധി സന്ദർശകരും മത്സ്യത്തൊഴിലാളികളും പാലം ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K