28 July, 2021 10:15:08 AM


മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ ഭീമന്‍ തിരണ്ടി മത്സ്യം കൗതുകമായി



കോവളം: വിഴിഞ്ഞത്ത്‌ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങി കരക്കെത്തിയ ഭീമന്‍ തിരണ്ടി മത്സ്യം തീരത്തിനും കാഴ്‌ചക്കാര്‍ക്കും കൗതുകമായി. വിഴിഞ്ഞം സ്വദേശി വര്‍ഗീസിന്റെ വലയിലാണ്‌ ഒന്നര ടണ്‍ ഭാരവും നാലുമീറ്ററോളം നീളവുമുള്ള മാന്റ ഇനത്തില്‍പെട്ട തിരണ്ടി ഭീമന്‍ കുടുങ്ങിയത്‌.


തിരണ്ടി വര്‍ഗത്തില്‍ വലിപ്പത്തില്‍ രണ്ടാം സ്‌ഥാനക്കാരായ മാന്റ തിരണ്ടി ആദ്യമായാണ്‌ വിഴിഞ്ഞത്ത്‌ ലഭിക്കുന്നതെന്ന്‌ മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വിഴിഞ്ഞം സ്വദേശി വര്‍ഗീസിന്റെ വലയില്‍ കുടുങ്ങിയ തിരണ്ടിയെ വിഴിഞ്ഞം സ്വദേശിയായ മത്സ്യ വ്യാപാരി 44000 രൂപയ്‌ക്ക് ലേലമുറപ്പിച്ച്‌ സ്വന്തമാക്കി. പവിഴപ്പുറ്റു മേഖലകളില്‍ അധിവസിക്കുന്ന മാന്റകള്‍ക്ക്‌ ആവാസ കേന്ദ്രങ്ങള്‍ കുറഞ്ഞതോടെ പ്രജനനമില്ലാതെ വശംനാശഭീഷണിയിലാണ്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K