06 August, 2021 06:46:32 PM


ക​ട​ബാ​ധ്യ​ത: ബാലരാമ​പു​ര​ത്ത് ബേ​ക്ക​റി ഉ​ട​മ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രിച്ച നിലയിൽ

 

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ല​മു​ണ്ടാ​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് ബേ​ക്ക​റി ഉ​ട​മ ജീ​വ​നൊ​ടു​ക്കി. തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി മു​രു​ക​ൻ (41) ആ​ണ് മ​രി​ച്ച​ത്. പു​ല​ർ​ച്ചെ വീ​ടി​നു​ള്ളി​ൽ ഇ​യാ​ൾ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. ജ​നു​വ​രി​യി​ൽ മു​രു​ക​ൻ ബാ​ല​രാ​മ​പു​ര​ത്ത് ബേ​ക്ക​റി ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ നാ​ല് മാ​സം പി​ന്നി​ട്ട​പ്പോ​ൾ ലോ​ക്ക്ഡൗ​ണ്‍ എ​ത്തി. ഇ​തോ​ടെ ഇ​യാ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യി.

മു​ൻ​പ് ഒ​രു ബേ​ക്ക​റി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ൾ. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നാ​ണ് സ്വ​ന്ത​മാ​യി സ്ഥാ​പ​നം തു​ട​ങ്ങി​യ​ത്. വാ​യ്പ​യെ​ടു​ത്ത് തു​ട​ങ്ങി​യ സ്ഥാ​പ​നം ക​ച്ച​വ​ട​മി​ല്ലാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ മു​രു​ക​ൻ അ​സ്വ​സ്ഥ​നാ​യി​രു​ന്നു​വെ​ന്ന് വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്ത് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു. നാ​ല് വ​യ​സു​കാ​രി മ​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു മു​രു​ക​ൻ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K