18 August, 2021 05:35:16 PM


റോഡ് മുറിച്ചു കിടക്കുന്നതിനിടെ കാറിനടിയില്‍ കുടുങ്ങിയ കാട്ടുപന്നിയെ രക്ഷിച്ച് അഗ്നിരക്ഷാസേന



വെഞ്ഞാറമൂട്: റോഡ് മുറിച്ചു കിടക്കുന്നതിനിടെ കാട്ടുപന്നി കാറിനടിയില്‍ കുടുങ്ങി. ചൊവ്വാഴ്ച വാമനപുരം സംസ്ഥാനപാതയിലാണ് സംഭവം. റോഡ് മുറിച്ച് കിടക്കുന്നതിനിടെ ഓടിക്കൊണ്ടിരുന്ന കാറിന്റെ അടിയില്‍ കുടുങ്ങുകയായിരുന്നു. കാറിനടിയില്‍ കുടുങ്ങിയ പന്നി വെപ്രാളം കാണിച്ചതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ കാറില്‍ നിന്നിറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് മാറി.

കാര്‍ മറച്ചിടാന്‍ പന്നി ശ്രമിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് അഗ്നിരക്ഷാ സേന എത്തി പന്നിയെ രക്ഷിക്കുകയായിരുന്നു. കാറ് പൊക്കി ഉയര്‍ത്തിയാണ് കാറിനടിയില്‍ കുടുങ്ങിയ പന്നിയെ പുറത്തെത്തിച്ചത്. കാറിനടിയില്‍ നിന്ന് രക്ഷപ്പെട്ടതോടെ പന്നി കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞു. അസിസ്റ്റന്റ് സ്‌റ്റേഷന്‍ മാസ്റ്റര്‍ അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് ഒപ്പം ഉണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K