07 September, 2021 10:37:38 AM


ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ


തി​രു​വ​ന​ന്ത​പു​രം: ഇതര സംസ്ഥാന തൊ​ഴി​ലാ​ളി​ക​ളെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം തു​മ്പ സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്നാ​ണ് സം​ഭ​വം. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ ജ​യിം​സ് ഒ​റാ​ൻ(39), ഗ​ണേ​ഷ് ഒ​റാ​ൻ (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പാ​ള​ത്തി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന ഇ​രു​വ​രം കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ പാ​ള​ത്തി​ന് സ​മീ​പം ഫോ​ണി​ൽ സം​സാ​രി​ച്ച് നി​ൽ​ക്ക​വെ ട്രെ​യി​ൻ ത​ട്ടി​യ​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K