27 September, 2021 05:52:42 PM


കാറ്റും മഴയും: അതിരമ്പുഴയിലും പാദുവയിലും വീടുകള്‍ക്ക് നാശനഷ്ടംകോട്ടയം: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് അതിരമ്പുഴയില്‍ വീട് തകര്‍ന്നു.  ഓട്ടക്കാഞ്ഞിരം - കൊട്ടാരം ക്ഷേത്രം റോഡിൽ ഓട്ടക്കാഞ്ഞിരം ജംഗ്‌ഷന് സമീപം താമസിക്കുന്ന സെബാസ്റ്റ്യൻ - ത്രേസ്യാമ്മ ദമ്പതികളുടെ ഓടുമേഞ്ഞ വീടിന്‍റെ മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. വീടിന്‍റെ വടക്കുഭാഗത്തെ ഭിത്തി മുഴുവനായും തകർന്നു. മുറികൾക്കും നാശനഷ്ടമുണ്ട്. ഇവരുടെ വീടിന്‍റെ വടക്കുവശത്തായി ചാരംകുളം ദേവസ്യായുടെ നിർമ്മാണം നടന്നുവരുന്ന വീടിന്‍റെ കൽക്കെട്ടും മണ്ണുമാണ് ഇടിഞ്ഞു വീണത്.

രാവിലെ ആറ് മണിക്ക് ഉണ്ടായ കാറ്റിലും മഴയിലും അകലകുന്നം പാദുവയിൽ വെട്ടികൊമ്പിൽ എസ് ശ്രീമോന്‍റെ വീടിന് മുകളിലേക്ക് മരം വീണ് ഭാഗികമായ നാശം ഉണ്ടായി.


Share this News Now:
  • Google+
Like(s): 5.5K