16 December, 2025 07:30:19 PM


'പി.എഫ്. നിങ്ങൾക്കരികെ' പരാതി പരിഹാര അദാലത്ത്



കോട്ടയം: തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും ചേർന്നു സംഘടിപ്പിക്കുന്ന 'പി.എഫ്. നിങ്ങൾക്കരികെ' പരാതി പരിഹാര ബോധവത്കരണ അദാലത്ത് ഡിസംബർ 29 ന് രാവിലെ ഒൻപത് മുതൽ  ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും.  

പരാതികൾ  കോട്ടയം പി.എഫ്. ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ ഡിസംബർ 22-നകം നൽകണം. ഇ.എസ്.ഐ. സംബന്ധമായ പരാതികൾ ഇ.എസ്.ഐ. കോർപ്പറേഷൻ ഓഫീസിലും നൽകാം. 29ന് നേരിട്ട് നൽകുന്ന പരാതികളും സ്വീകരിക്കും. ഫോൺ: 0481-2300937.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916