11 October, 2021 03:44:31 PM


ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ഏറ്റുമുട്ടൽ; അഞ്ച് സൈനികർക്ക് വീരമൃത്യു



ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സൈനികരും ഭീകരും തമ്മിൽ ഏറ്റുമുട്ടൽ. തിങ്കളാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ) ഉൾപ്പെടെ നാല് സൈനികരാണ് മരിച്ചത്. പിർ പഞ്ജൽ റേഞ്ചിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ  നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടൽ നടന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K