25 November, 2023 11:59:02 AM


ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം സങ്കീർണം



ഡെറാഡൂൺ: ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം സങ്കീർണം. ഓഗര്‍ മെഷീൻ തുരങ്കത്തിലെ കോണ്‍ക്രീറ്റ് തൂണുകളിലെ സ്റ്റീല്‍ കമ്പിയില്‍ ഇടിച്ചതാണ് കാരണം. ഇതോടെ ഡ്രില്ലിങ് നിര്‍ത്തിവെച്ചു. ഇന്ന് രാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിച്ചേക്കും.

ഇന്നലെ രാത്രിയോടെ മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിക്കാൻ സാധിക്കുമെന്നായിരുന്നു രക്ഷാദൗത്യസംഘം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവസാനനിമിഷം വീണ്ടും പ്രതിസന്ധിയിലായി.തൂണുകളിലെ സ്റ്റീല്‍ കമ്പികള്‍ മുറിച്ച്‌ നീക്കിയശേഷം ഡ്രില്ലിങ് തുടരാനാണ് ആലോചന. നാല് മിറ്റര്‍ മാത്രാണ് ഇനി ഡ്രില്ലിങ് ചെയ്യാനുള്ളത്. അതിന് ശേഷം തൊഴിലാളികളെ പൈപ്പിലൂടെ സുരക്ഷിതമായി പുറത്തെത്തിക്കും. 41 തൊഴിലാളികളാണ് കഴിഞ്ഞ 14 ദിവസമായി തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K