30 October, 2023 04:32:40 PM


ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി വെടിയേറ്റ് മരിച്ചു



ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീരകരാക്രമണം. ഭീകരരുടെ വെടിയേറ്റ് ഒരു കുടിയേറ്റ തൊഴിലാളി മരിച്ചു. യുപി സ്വദേശി മുകേഷ് ആണ് മരിച്ചത്. പുൽവാമയിലെ തുംചി നൗപോര മേഖലയിലാണ് സംഭവം. സുരക്ഷാ സേന പ്രദേശം വളഞ്ഞ് തെരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുൽവാമയിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച ഈദ്ഗാഹ് ഏരിയയിൽ പൊലീസ് ഇൻസ്‌പെക്ടർ മസ്റൂർ അഹമ്മദ് വാനിക്ക് ഭീകരരുടെ വെടിയേറ്റിരുന്നു. ആക്രമണത്തിന് പിന്നാലെ പുൽവാമയിലും ജമ്മു കശ്മീരിലെ മറ്റ് ഭാഗങ്ങളിലും സുരക്ഷാ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K