31 October, 2023 10:12:18 AM


ജവാന്മാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 38 പേർക്ക് പരിക്ക്



ഹാലോൾ: ഗുജറാത്തിലെ പഞ്ച്മഹലിൽ ജവാന്മാർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന 38 സ്റ്റേറ്റ് റിസർവ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഒമ്പത് പേരുടെ നില ഗുരുതരമാണ്. ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്.

പരിക്കേറ്റവരെ വഡോദരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസത്തെ ഫയറിംഗ് പരിശീലനം പൂർത്തിയാക്കി മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.

ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. 50 പേരായിരുന്നു ആകെ ബസിൽ ഉണ്ടായിരുന്നത്. 29 പേർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K