13 November, 2023 02:43:21 PM


ഹൈദരാബാദ് ബഹുനില കെട്ടിടത്തിന് തീപിടിച്ചു; 9 മരണം



ഹൈദരാബാദ്: ഹൈദരാബാദ് നമ്പള്ളിയിൽ റഡിൻഷ്യൽ ബിൽഡിങ്ങിന് തീപിടിച്ചു. ഒൻപത് പേർ വെന്തു മരിച്ചതായാണ് വിവരം. അപകടത്തിൽ പൊള്ളലേറ്റ മൂന്നുപേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സ് തീയണച്ചു. മുകൾ നിലയിൽ കുടുങ്ങിക്കിടന്നവരെ ജനാലവഴി പുറത്തെത്തിക്കുകയും ചെയ്തു. താഴത്തെ നിലയിൽ കൂട്ടിയിട്ട രാസവസ്തുകൾക്കാണ് തീപിടിച്ചത്. കാർ റിപ്പയറിങ്ങിനിടെയുണ്ടായ തീപ്പൊരിയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K