16 May, 2022 11:27:35 AM
മഴ: ഏറ്റുമാനൂരിൽ കൽക്കെട്ട് ഇടിഞ്ഞു വീണ് വീടിന് ഭാഗിക നാശനഷ്ടം
ഏറ്റുമാനൂർ: ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ആറാം വാർഡിൽ ആര്യങ്കാല പിണ്ടിച്ചിറ റോഡിൽ സേവാഗ്രാമിന് എതിർവശം താമസിക്കുന്ന ജോൺസൺ പൂണൻചിറ എന്നയാളുടെ വീടിന് കൽക്കെട്ട് ഇടിഞ്ഞു വീണ് ഭാഗിക നാശനഷ്ടമുണ്ടായതായി കോട്ടയം താലൂക്ക് കൺട്രോൾ റൂമിൽ നിന്നും അറിയിച്ചു. അതേസമയം, പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
                                

                                        



