12 August, 2021 02:19:15 PM


മത്സ്യഫെഡിന്‍റെ അക്വാ ടൂറിസം സെന്‍ററുകൾ 14ന് തുറക്കും; പ്രവേശനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്



കൊച്ചി: മത്സ്യഫെഡിന്‍റെ ഞാറയ്ക്കൽ, മാലിപ്പുറം, പാലാക്കരി അക്വാ ടൂറിസം സെൻ്ററുകള്‍ ഓഗസ്റ്റ് 14 മുതൽ തുറന്നു പ്രവർത്തിക്കും. ഓണത്തോടനുബന്ധിച്ച് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.


കോവിഡ് പ്രതിരോധ വാക്സിൻ ആദ്യ ഡോസ് എടുത്തതിൻ്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റ് റിപ്പോർട്ടോ  ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവായതിൻ്റെ തെളിവോ പ്രവേശന സമയത്ത് ഹാജരാക്കണം.ബുക്കിംഗിന് 9526041267, 9400993314, 9497031280 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K