29 December, 2021 11:07:46 PM


പാലാക്കരി അക്വാ ടൂറിസം സെന്ററിൽ വാട്ടർ സൈക്കിളിൽ സവാരി നടത്താം



കോട്ടയം: മത്സ്യഫെഡിന്റെ പാലാക്കരി അക്വാടൂറിസം സെന്ററിലെത്തുന്ന  വിനോദസഞ്ചാരികൾക്ക് ഇനി  വാട്ടർ സൈക്കിൾ  സവാരി നടത്താം. ഉല്ലാസത്തോടൊപ്പം ആരോഗ്യവും എന്ന കാഴ്ചപാടിൽ സജ്ജമാക്കിയ വാട്ടർ  സൈക്കിളിൻ്റെ   ആദ്യ സവാരി
മത്സ്യഫെഡ് ചെയർമാൻ  ടി. മനോഹരൻ  ഫ്ലാഗ് ഓഫ് ചെയ്തു.  ഫൈബർഗ്ലാസ്സിൽ നിർമ്മിച്ചിരിക്കുന്ന വാട്ടർ സൈക്കിളിന്റെ കപ്പാസിറ്റി 150 കിലോഗ്രാം ആണ്. 15 മിനിറ്റ് സവാരി നടത്തുന്നതിന് 20 രൂപയാണ് ചാർജ്.

സംസ്ഥാനത്ത് ആദ്യമായി അക്വാടൂറിസം ഉപാധിയായി വാട്ടർ സൈക്കിൾ ഉപയോഗിക്കുന്നത്  മത്സ്യഫെഡ് ആണ്. മത്സ്യഫെഡ് പാലാക്കരി ഫിഷ് ഫാമിൽ നടന്ന ചടങ്ങിൽ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സുകന്യ സുകുമാരൻ അധ്യക്ഷത വഹിച്ചു. വാട്ടർ സൈക്കിൾ നിർമ്മിച്ച  എറണാകുളം വൈപ്പിൻകര സ്വദേശി ആന്റണി എം. ഈശിയെ  ആദരിച്ചു . മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ  ടി. രഘുവരൻ, ശ്രീവിദ്യ സുമോദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ. കെ. രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജസീല നവാസ്,
പഞ്ചായത്തംഗങ്ങളായ  സുനിൽകുമാർ മുണ്ടയ്ക്കൽ, വി. എം. ശശി, ഉൾനാടൻ മത്സ്യ തൊഴിലാളി സംഘം പ്രതിനിധികളായ ഇ. ആർ. അശോകൻ,   ടി. കെ. പീതാംബരൻ,  മണി ചിദംബരം,  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാനേജർ  പി. നിഷ, പ്രോജക്ട് ഓഫീസർ  വിശ്വലക്ഷ്മി ദേവി തുടങ്ങിയവർ  പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K