08 July, 2022 08:34:49 PM


പാലായ്ക്കരി അക്വാടൂറിസം കേന്ദ്രത്തിൽ ഫ്ലോട്ടിംഗ് റസ്റ്റോറന്‍റും കാളാഞ്ചി മത്സ്യകൃഷിയും



വൈക്കം: മത്സ്യഫെഡിന്‍റെ വൈക്കം പാലായ്ക്കരി ഫിഷ് ഫാം-അക്വാ ടൂറിസം കേന്ദ്രത്തിൽ ഫ്‌ളോട്ടിംഗ് റസ്റ്റൊറന്‍റും കാളാഞ്ചി മത്സ്യക്കൂടുകൃഷിയും ആരംഭിക്കുന്നു. നാളെ (ജൂലൈ 9) വൈകിട്ട് നാലിന് കാളാഞ്ചി മത്സ്യക്കൂടു കൃഷി തോമസ് ചാഴിക്കാടൻ എം.പിയും ഒഴുകുന്ന ഭക്ഷണശാല സി.കെ. ആശ എം.എൽ.എ.യും ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ആധ്യക്ഷ്യം വഹിക്കും. 

വേമ്പനാട് കായലിനോടു ചേർന്നു കിടക്കുന്ന 117 ഏക്കർ വിസ്തൃതിയുള്ള ഫാമിൽ മത്സ്യകൃഷിയോടൊപ്പം ജലവിനോദ സഞ്ചാരത്തിനും മെച്ചപ്പെട്ട പദ്ധതികളാണ് നടപ്പാക്കുന്നത്. മുപ്പതു പേർക്ക് പ്രകൃതിസൗന്ദര്യം ആസ്വദിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ നിർമിച്ച ഫ്‌ളോട്ടിംഗ് റസ്‌റ്റൊറന്‍റിലുള്ളത്. മത്സ്യോത്പാദനം വർധിപ്പിക്കുകയും അക്വാ ടൂറിസത്തിൽ നൂതനമായ സംവിധാനങ്ങളൊരുക്കുകയും ചെയ്യുകയാണ് മത്സ്യഫെഡ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K