15 January, 2017 06:21:03 PM
899 രൂപക്ക് വിമാനത്തിൽ പറക്കാം ; ബുക്കിംഗ് നാളെ മുതല്‍

മുംബൈ: ബജറ്റ് എയർലൈൻസ് സർവീസായ എയർ എഷ്യ 899 രൂപക്ക് വിമാന ടിക്കുറ്റുകൾ ലഭ്യമാക്കുന്നു. ജനുവരി 16 മുതൽ ജനുവരി 22 വരെയുള്ള കാലയളവിൽ ഇൗ ഒാഫർ പ്രകാരം ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.  2017 മെയ് 1 മുതൽ 2018 ഫെബ്രുവരി 6 വരെയാണ് യാത്ര സമയം.
തെരഞ്ഞെടുത്ത റൂട്ടുകളിലാണ് പുതിയ ഒാഫർ ലഭ്യമാവുക. ബംഗ്ളൂരു, ചണ്ഡിഗഢ്, ഗോവ, ഗുഹാവത്തി, ഹൈദരബാദ്, ഇംഫാൽ, ജയ്പൂർ, കൊച്ചി, ന്യൂഡൽഹി, പൂനെ, വിസാഗ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ പുതിയ ഒാഫർ ലഭ്യമാവും. ഇന്ത്യൻ വ്യോമയാന മേഖലയിൽ കടുത്ത മൽസരമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ബജറ്റ് എയർലൈനുകളാണ് പ്രധാനമായും മൽസര രംഗത്തുള്ളത്. ഇതിന്‍റെ ഭാഗമായി തന്നെയാണ് എയർ എഷ്യയും ഇപ്പോൾ നിരക്കിളവുമായി രംഗത്തെത്തിയിട്ടുള്ളത്.
 
                                 
                                        



