20 September, 2021 04:10:53 PM
ട്രാൻസ്ജെൻഡർ ചമഞ്ഞ് ബൈക്ക് യാത്രികനെ ആക്രമിച്ച യുവാവ് പിടിയിൽ

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ ചമഞ്ഞ് ബൈക്ക് യാത്രികനെ ആക്രമിച്ച് പരിക്കേൽപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെട്ടയം സ്വദേശി ബിനോയി എന്നയാളാണ് പിടിയിലായത്. ഇയാൾക്കെതിരേ വധശ്രമത്തിന് മെഡിക്കൽ കോളജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ആറ്റിങ്ങൽ ആലംകോട് സ്വദേശി സലിം എന്നയാളാണ് ആക്രമണത്തിനിരയായത്. ഇയാളുടെ തലയ്ക്കാണ് അടിയേറ്റത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്ക് യാത്രികനോട് പണം ആവശ്യപ്പെട്ട യുവാവ് പണം ലഭിക്കാതെ വന്നതോടെ പ്രകോപിതനായി ആക്രമിക്കുകയായിരുന്നു. ട്രാൻസ്ജെൻഡർ എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഇയാളുടെ വേഷം. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ട്രാൻസ്ജെൻഡർ അല്ലെന്ന് വ്യക്തമായത്.
                     
                                 
                                        



