23 January, 2022 04:20:03 PM


ദിലീപിന്‍റെ ജാമ്യകാര്യത്തിൽ ഇടപെട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ്



നെയ്യാറ്റിൻകര: നടൻ ദിലീപിന്‍റെ ജാമ്യ കാര്യത്തിൽ ഇടപെട്ടില്ലെന്ന് നെയ്യാറ്റിൻകര ബിഷപ്പ്. ദിലീപുമായും സംവിധായകന്‍ ബാലചന്ദ്രകുമാറുമായും ബന്ധമില്ലെന്നും ബിഷപ്പ് പ്രതികരിച്ചു. വിവാദങ്ങളിലേക്ക് ബിഷപ്പിനെ വലിച്ചിഴക്കരുത് എന്ന് നെയ്യാറ്റിൻകര രൂപതയും ആവശ്യപ്പെട്ടു. ബിഷപ്പിനെ അപകീർത്തിപ്പെടുത്തുന്നതിലൂടെ നൽകുന്നത് തെറ്റായ സന്ദേശമാണെന്നും രൂപത അഭിപ്രായപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K