27 January, 2022 05:48:10 PM


ധ​നു​വ​ച്ച​പു​ര​ത്ത് ഗു​ണ്ടാ ആ​ക്ര​മ​ണം: വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു; മൂന്നു പേർ കസ്റ്റഡിയിൽ



തി​രു​വ​ന​ന്ത​പു​രം: ധ​നു​വ​ച്ച​പു​ര​ത്ത് വീ​ണ്ടും ഗു​ണ്ട​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​നി​ടെ സം​ഘം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. പ്ര​ദേ​ശ​ത്തെ കോ​ള​ജി​ലേ​ക്ക് പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ് ഭീ​തി പ​ര​ത്തു​ക​യും ചെ​യ്തു. രാ​ത്രി​യോ​ടെ ബൈ​ക്കി​ലെ​ത്തി​യ സം​ഘ​മാ​ണ് അ​ഴി​ഞ്ഞാ​ടി​യ​ത്.

റെ​യി​ൽ​വേ ക്രോ​സി​ന് സ​മീ​പ​ത്തെ ഡ്രൈ​വിം​ഗ് സ്കൂ​ൾ സ്ഥാ​പ​ന​ത്തി​ന്‍റെ വ​ണ്ടി​യും ത​ക​ർ​ത്തു. പെ​ട്രോ​ൾ നി​റ​ച്ച കു​പ്പി​ക്ക​ൾ കോ​ള​ജ് പ​രി​സ​ര​ത്തേ​ക്ക് എ​റി​യു​ക​യാ​യി​രു​ന്നു. കോ​ള​ജി​ന്‍റെ കൊ​ടി​മ​ര​വും അ​ക്ര​മി​ക​ൾ ന​ശി​പ്പി​ച്ചു. അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K