07 February, 2022 12:28:59 PM


പേരൂർക്കടയിൽ യുവതി കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം ഊർജിതമാക്കി പോ​ലീ​സ്

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് പേ​രൂ​ർ​ക്ക​ട അ​മ്പ​ല​മു​ക്കി​ൽ ചെ​ടി​ക​ൾ വി​ൽ​ക്കു​ന്ന ന​ഴ്സ​റി​യി​ൽ ജീ​വ​ന​ക്കാ​രി കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് അ​ന്വേ​ഷ​ണം ഊർജിതമാക്കി. നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ര് ചാ​രു​വ​ള്ളി കോ​ണ​ത്ത് വീ​ട്ടി​ൽ വി​നീ​ത (38) ആ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മ​രി​ച്ച​ത്.

ക​ട​യ്ക്കു​ള്ളി​ൽ ചെ​ടി​ച്ച​ട്ടി​ക​ൾ ഇ​രി​ക്കു​ന്ന​തി​നു സ​മീ​പ​ത്താ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ടാ​ർ​പോ​ളി​ൻ കൊ​ണ്ടു ഭാ​ഗി​ക​മാ​യി മൂ​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പി​ടി​വ​ലി​ക​ൾ ന​ട​ന്ന ല​ക്ഷ​ണം പ്ര​ഥ​മ​ദൃ​ഷ്ട്യാ ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല​പാ​ത​കം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ് എ​ത്തി​യി​രി​ക്കു​ന്ന​ത്.

നാ​ലു പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ​മാ​ല ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​തും ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള കുത്തേറ്റ മുറിവുകൾ ക​ണ്ടെ​ത്തി​യ​തും ഇ​തി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. ക​ട​യു​ടെ സ​മീ​പ​ത്തു​ള്ള ഒ​രു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽനി​ന്നും മ​റ്റൊ​രു വീ​ട്ടി​ൽനി​ന്നും ശേ​ഖ​രി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ഇ​ന്നു വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K