27 February, 2022 11:58:23 AM


തിരുവനന്തപുരം വെമ്പായത്ത് വൻ തീപിടുത്തം; നാല് കോടിയിലധികം രൂപയുടെ നഷ്‌ടം



തിരുവനന്തപുരം: വെമ്പായത്ത് വൻ തീപിടുത്തം. ഒരു ഹാർഡ് വെയർ കടയിലാണ് ഇന്നലെ വൈകുന്നേരം ഏഴു മണിയോടെ തീപിടിച്ചത്. നാലു നിലകെട്ടിടത്തിലേക്ക് വേഗത്തിൽ തീപിടരുകയായിരുന്നു. ആളപായമുണ്ടോയെന്ന് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. മറ്റ് കടകളിലേക്ക് പടർന്ന തീ ഫർഫോഴ്സ് അണച്ചു. പത്ത് ഫയർഫോഴ്സ് യൂണിറ്റ് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. വെൽഡിംഗ് ജോലിക്കിടെ തീപ്പൊരി ടിന്നറിൽ വീണാണ് തീപിടിച്ചത്. നാല് കോടിയിലധികം നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K