11 March, 2022 11:43:57 AM


യൂണിഫോമില്‍ ഗുണ്ടയോടൊപ്പം മദ്യപാനം: പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍



തിരുവനന്തപുരം: ഗുണ്ടയോടൊപ്പം യൂണിഫോമില്‍ മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പോത്തന്‍കോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജീഹാനെയാണ് സസ്‌പെന്‍റ് ചെയ്തത്. മണ്ണുമാഫിയ വാടകയ്‌ക്കെടുത്ത മുറിയില്‍ വച്ച് ഗുണ്ടയായ കുട്ടനുമായി പൊലീസുകാരന്‍ യൂണിഫോണില്‍ മദ്യപിക്കുന്ന ചിത്രം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.


ഗുണ്ടയ്ക്കൊപ്പം യൂണിഫോമിൽ മദ്യപിക്കുന്ന ചിത്രം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഡിഐജി നിശാന്തിനി നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരന്‍റെ ഗുണ്ടാ ബന്ധം സ്ഥിരീകരിച്ചത്. മെന്‍റല്‍ ദീപുവെന്ന ഗുണ്ടയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കുട്ടൻ. ഇതേ സ്ഥലത്തുവച്ച് കുട്ടനും ദീപുവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. കുട്ടന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K