14 March, 2022 10:49:56 AM


എട്ട് മാസം ഗര്‍ഭിണിയായ യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍



തിരുവനന്തപുരം: എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലറ കോട്ടൂര്‍ മണിവിലാസത്തില്‍ ഭാഗ്യ(21)യാണ് മരിച്ചത്. ഞായറാഴ്‌ച്ച വൈകുന്നേരം 4 മണിയോടെയാണ് ഭാ​ഗ്യയെ വീടനകത്തെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.


ഉച്ചയ്ക്ക് ഭര്‍ത്താവ് മദ്യപിക്കുന്നത് കണ്ടതിന്‍റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഭാ​ഗ്യയുടെ മൃത​ദേഹം പോസ്റ്റുമോര്‍ടെത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ചിട്ട് വരുന്നതില്‍ ഭാഗ്യക്ക് മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K