27 March, 2022 12:46:20 PM


കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം



തിരുവനന്തപുരം: കിളിമാനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാളുടെ നില ഗുരുതരം. വട്ടിയൂർക്കാവ് സ്വദേശി അഭിനവ് (19) ആണ് മരിച്ചത്. ഇയാളുടെ സുഹൃത്ത് കോട്ടയം വൈക്കം സ്വദേശി അക്ഷയ് (19) ഗുരുതര പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ 4 മണിയോടെ എം സി റോഡിൽ കിളിമാനൂർ ഇരട്ടച്ചിറയിലാണ് അപകടം.

തിരുവനന്തപുരം ഭാഗത്തു നിന്നും കിളിമാനൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും എതിർ ദിശയിൽ വരികയായിരുന്ന ഇന്നോവ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികരായ അഭിനവിനെയും അക്ഷയിനെയും കിളിമാനൂർ പോലീസ് എത്തി ആംബുലൻസ് വരുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിനവിനെ രക്ഷിക്കാനായില്ല. അഞ്ചൽ വയ്യാനത്ത് നിന്നും തിരുവനന്തപുരം എയർപോർട്ടിലേയ്ക്ക് പോകുകയായിരുന്നു കാറിലുള്ളവർ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K