28 March, 2022 05:09:56 PM


പണിമുടക്ക്: തലസ്ഥാനത്ത് മജിസ്ട്രേറ്റിന്‍റെ യാത്ര തടസ്സപ്പെട്ടു; കാട്ടാക്കടയില്‍ സംഘര്‍ഷം



തിരുവനന്തപുരം: സംയുക്ത ട്രേഡ് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കില്‍ മജിസ്‌ട്രേറ്റിന്‍റെ യാത്ര തടസ്സപ്പെട്ടു. തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ വിളിച്ചു വരുത്തി. വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്‍റെ യാത്ര തടസ്സപ്പെട്ടത്. ഇന്‍സ്‌പെക്ടറോട് വിശദീകരണം തേടി. തിരുവനന്തപുരം പേട്ടയില്‍ വെച്ചാണ് സംഭവം. പേട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ വിളിച്ചാണ് വിശദീകരണം തേടിയത്.

സമരക്കാര്‍ ഉള്ളതിനാല്‍ ബദല്‍ മാര്‍ഗം ഒരുക്കിയതാണെന്ന് പൊലീസ് അറിയിച്ചു. കേരളത്തില്‍ ദേശീയ പണിമുടക്ക് ഹര്‍ത്താലിന് സമാനമായി മാറിയിരിക്കുകയാണ്. തിരുവനന്തപുരം കാട്ടാക്കടയില്‍ സമരാനുകൂലികളും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കസേര നിരത്തി റോഡ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. പാപ്പനംകോട് ഓട്ടോഡ്രൈവര്‍മാരെ സമരക്കാര്‍ മര്‍ദ്ദിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K