03 April, 2022 08:08:37 AM
കെ-റെയിലിനെതിരേ പ്രചാരണം: കേന്ദ്രമന്ത്രിയെ സ്വീകരിച്ചത് പിണറായിക്കു സിന്ദാബാദ് വിളിച്ച്

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി വീടു സന്ദർശനത്തിനെത്തിയ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ വരവേറ്റത് പിണറായിക്കു സിന്ദാബാദ് വിളിച്ച്. കഴക്കൂട്ടം വാർഡിൽനിന്നുള്ള എൽഡിഎഫ് നഗരസഭാംഗം എൽ.എസ്.കവിതയുടെ വീട്ടിലെത്തിയപ്പോഴാണ് പിണറായിക്കു സിന്ദാബാദ് വിളിച്ച് കവിതയുടെ അച്ഛനമ്മമാരായ എൻ.ശിവരാജനും എൻ.ലീലകുമാരിയും രംഗത്തെത്തിയത്.
പദ്ധതിക്കായി വസ്തു നൽകും. ഞങ്ങൾ സർക്കാരിനൊപ്പമാണ്. ആരെതിർത്താലും പദ്ധതി നടപ്പിലാകുമെന്നും വീട്ടമ്മ മന്ത്രിയോടു പറഞ്ഞു. നിങ്ങൾക്ക് ഭൂമി ഇഷ്ടം പോലെയുണ്ടെങ്കിൽ കൊടുക്കാമെന്നും പറഞ്ഞു മന്ത്രി സ്ഥലം വിട്ടു. പാർട്ടി തീരുമാനത്തിന് എതിരായ മറുപടി സിപിഎം കൗൺസിലറുടെ വീട്ടിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിച്ചല്ല പോയതെന്നും സിപിഎമ്മിന്റെ ആസൂത്രണമായിരുന്നു പ്രതിഷേധമെന്നും വി. മുരളീധരൻ പറഞ്ഞു. പദ്ധതി സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും വീട്ടുകാർ താത്പര്യം പ്രകടിപ്പിച്ചില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
                    
                                
                                        



